Sunday, May 23, 2010

ഫോമ ബ്ലോഗ് സാഹിത്യ മത്സരം

ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (ഫോമ) രണ്ടാമത് നാഷണല്‍ കണ്‍‌വെന്‍ഷന്‍ 2010 ജൂലായ് 1 മുതല്‍ 5 വരെ ലാസ്‌വെഗസ്സില്‍ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ചുള്ള സാഹിത്യ മത്സരത്തില്‍ ഇദം‌പ്രഥമമായി ബ്ലോഗ് സാഹിത്യ മത്സരം നടത്തുന്നു. രണ്ടു വിഭാഗത്തിലാണ് മത്സരം നടത്തുന്നത്. കഥ, കവിത,നോവല്‍,നാടകം എന്നിവ ആദ്യ വിഭാഗത്തിലും യാത്രാവിവരണം,ലേഖനം, അനുഭവക്കുറിപ്പ്‍, സിനിമ, പാചകം എന്നിവ രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ബ്ലോഗെഴുത്തുകാര്‍ക്കും മത്സരത്തിലേയ്ക്ക് സ്വാഗതം.നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം;മത്സരത്തില്‍ പരിഗണിയ്ക്കപ്പെടേണ്ട കൃതികളും അതു പ്രസിദ്ധീകരിച്ചിരിക്കുന്ന ബ്ലോഗ് ലിങ്കും ഈ പോസ്റ്റിന് കമന്റായി ചേര്‍ക്കുക.ജൂണ്‍ 25 ന് മുന്‍പായി ലഭിയ്ക്കുന്ന കൃതികള്‍ പരിഗണിക്കുന്നതാണ്.മത്സരാര്‍ത്ഥികള്‍ തന്നെ ലിങ്കുകള്‍ അയയ്ക്കേണ്ടതാണ്


പ്രിന്‍സ് മാര്‍ക്കോസ്
ചെയര്‍മാന്‍
ഫോമ സാഹിത്യ മത്സരം
ഫോണ്‍-516-489-7403

5 comments:

  1. feelingsofmk.blogspot.com
    ഈ ,പേനകൊണ്ടെഴുതുവാ൯ വാക്കില്ലെനിക്ക്
    നാവുകൊണ്ടാരുളുവാ നുശിരില്ലെനിക്ക്
    നഗരത്തിലേയൊരു പള്ളിക്കുമുന്നില്
    പ്രാര്ത്ഥന ചൊല്ലീയിറങ്ങിയ മാന്യ൯
    ഇരുകയ്യും നീട്ടിയാ മാന്യന്റെ മുന്നില്
    വയറൊട്ടി വലയുന്ന തെരുവിന്റെ പയ്യ൯
    മാന്യനോ നല്കിയൊരു കയ്യൂക്കി൯ ശബ്ദം
    ചെകിടും തടവീ വാവിട്ടു കൊണ്ട്
    തെരുവിലേക്കാകുഞ്ഞ് ഓടിയോടിപ്പോയ്
    കരുണയെന്നൊന്നില്ല ഇന്നി൯ മനുഷ്യനില്
    താനെന്നതേ തന്റെ ലോകമാണെല്ലാം
    പര്വ്വതം പോലെയുയ൪ന്നവ൯ സമ്പത്ത്
    സ്വ൪ഗ്ഗത്തിനെപ്പോലെ യായവന്നാ൪ഭാടം
    എന്നിട്ടുമവനില്ല കരുണയുടെ കൈകള്
    ക്രൂരരാം മാനുഷ൪ വാഴുന്ന ലോകം
    നീതിയെന്നൊന്നില്ല ഇന്നിന്റെ മണ്ണില്
    ആ , തെരുവിലെ രംഗമെ൯ മനസ്സില് തെളിയുമ്പോള്
    അടരുന്നു കണ്ണുനീരറിയാതെ യെന്നില്
    മാറുമോ മാനുഷാ ഇനി നി൯ സ്വഭാവം
    നീ നീട്ടുമോ മാനുഷാ കരുണയുടെ കൈകള്

    ReplyDelete
  2. നമസ്കാരം,

    ഞാൻ “കലാവല്ലഭൻ” എന്ന തൂലികാനാമത്തിൽ എഴുതുന്നു.

    ഈ മാസം (ജൂൺ) ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ എന്റെ “പൂരക്കാഴ്ച്ച” എന്ന കവിത ഫോമയുടെ മത്സരത്തിലേക്കായി സമർപ്പിക്കുന്നു.

    എന്റെ ബ്ളോഗ് ലിങ്ക് : kalavallabhan.blogspot.com

    ReplyDelete
  3. http://naakila.blogspot.com/2010/06/blog-post.html

    ReplyDelete
  4. Hi,

    I'm submitting "Oru Bachelor Neutral Gatha" under Yathravivaranam and Anubhavakkurippu sections.

    http://johnojus.blogspot.com/2010/06/neutral.html

    Regards,

    Ojus

    ReplyDelete
  5. http://marjaaran.blogspot.com/2011/04/blog-post_21.html

    ബ്ലോഗേഴ്സും ഫോമയും ചേര്‍ന്ന് വീടുവെച്ചു കൊടുത്ത കൊണ്ടോട്ടിയിലെ മുസ്തഫയെക്കുറിച്ച്............

    ReplyDelete